Breaking News

എഫ്.എസ്.ഇ.ടി.ഒ. സായാഹ്ന ധര്‍ണ്ണ നടത്തി

kda fseto Dharna

കൊടകരയില്‍ ഇ.എഫ്.ഇ.ടി.ഒ. നടത്തിയ സായാഹ്ന ധര്‍ണ്ണ എന്‍.ജി.ഒ. യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം കെ.എല്‍. ജോസ് ഉദ്ഘാടനം ചെയ്യുന്നു

കൊടകര : വിലക്കയറ്റം തടയുക, പൊതുവിതരണം ശക്തിപ്പെടുത്തുക, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍ തിരുത്തുക, പൊതു വിദ്യാഭ്യസം സംരക്ഷിക്കു എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് ഇ.എഫ്.ഇ.ടി.ഒ.യുടെ നേതൃത്വത്തില്‍ കൊടകരയില്‍ സായാഹ്ന ധര്‍ണ നടത്തി.

സായാഹ്ന ധര്‍ണ്ണ എന്‍.ജി.ഒ. യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം കെ.എല്‍. ജോസ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി.എസ്. സുരേന്ദ്രന്‍ അദ്ധ്യക്ഷനായി. ധര്‍ണ്ണയെ അഭിവാദ്യം ചെയ്ത് കെ.വി.പ്രഫുല്‍, എ.എം. ഗോപി, വി.സി. തോമസ്, എം.കെ. ബാബു എന്നിവര്‍ സംസാരിച്ചു. വി.ഐ. സുധീര്‍ സ്വാഗതവും, ബൈജുമോന്‍ നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!