Breaking News

ജീവനക്കാരില്ല;കൊടകര പ്രാഥമികാരോഗ്യകേന്ദ്രം അവഗണനയില്‍

Hospital_37കൊടകര :ഗ്രാമപഞ്ചായത്തിനുകീഴിലുളള കൊടകര പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ജീവനക്കാരുടെ കുറവ് രോഗികളേയും മറ്റുജീവനക്കാരേയും ദുരിതത്തിലാക്കുന്നു.വര്‍ഷങ്ങള്‍ക്കുമുമ്പ് 10 കിടക്കകളുമായി കിടത്തിച്ചികിത്സനടന്നിരുന്ന ഈ ആരോഗ്യകേന്ദ്രത്തില്‍ കിടത്തിച്ചികിത്സപുനരാരംഭിക്കാന്‍ സാധിച്ചില്ലെന്നുമാത്രമല്ല ഉള്ള സൗകര്യങ്ങള്‍ വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ്. 2 അറ്റന്‍ഡര്‍മാര്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ ഒരാളും ഇല്ലാത്ത അവസ്ഥയാണ്. 2 നേഴ്‌സിങ്ങ് അസിസ്റ്റന്റ് ഉണ്ടായിരുന്നത് ഒരാളായി ചുരുങ്ങി.

ഉള്ളയാള്‍ ആണെങ്കില്‍ വികലാംഗനുമാണ്. ഈ ആരോഗ്യകേന്ദ്രത്തോടുചേര്‍ന്ന് ഓഫീസ്,ഒ.പി മന്ദിരം,ഫാര്‍മസി എന്നിങ്ങനെ 3 കെട്ടിടങ്ങളാണുള്ളത്.അറ്റന്ററുടെ പോസ്റ്റ് മാസങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്.അതുകൊണ്ടുതന്നെ ആശുപത്രിയും അനുബന്ധകെട്ടിടങ്ങളും ബാത്ത്‌റൂമുമെല്ലാം വൃത്തിഹീനാവസ്ഥയിലാണ്.നിത്യേന 100 കണക്കിനുരോഗികളാണ് ഈ ആരോഗ്യകേന്ദ്രത്തിലെത്തുന്നത്.ആകെയുള്ള ഒരു നേഴ്‌സിങ്ങ് അസിസ്റ്റന്റ് അതും വികലാംഗന്‍ ഏറെ ദുരിതത്തിലാണ്. ഡ്രസ്സ്‌ചെയ്യണം, മുറികള്‍ വൃത്തിയാക്കണം, ഒ.പി.ടിക്കറ്റ് നല്‍കണം തുടങ്ങി ആശുപത്രിയിലെ എന്തു കാര്യത്തിനും ഇയാളെത്തേണ്ട അവസ്ഥയാണ്.

താത്ക്കാലികാടിസ്ഥാനത്തിലെങ്കിലും ഇവിടെ അറ്റന്‍ഡറെ നിയമിക്കാന്‍ മെഡിക്കല്‍ ഓഫീസര്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് അറിയിപ്പു നല്‍കിയെങ്കിലും നടപടിയായിട്ടില്ല.കിടത്തിച്ചികിത്സ പുനരാരംഭിക്കണമെന്ന് നാട്ടുകാരും സംഘടനകളും മുറവിളകൂട്ടുമ്പോള്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ അതിനുള്ള നിവൃത്തിയില്ലെന്നും സാമൂഹികാരോഗ്യകേന്ദ്രമാക്കിഉയര്‍ത്താന്‍ ആവശ്യപ്പെടുമ്പോള്‍ ഒരു ബ്ലോക്ക്പഞ്ചായത്തിനുകീഴില്‍ ഒന്നില്‍കൂടുതല്‍ സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍ക്ക് അനുമതിനല്‍കാനാവില്ലെന്നും കാരമം പറഞ്ഞ് അധികൃതര്‍ നാട്ടുകാരേയും പാവപ്പെട്ട രോഗികളേയും വിഡ്ഢികളാക്കുകയാണ്.

ഉണങ്ങിയമരം ആശുപത്രികെട്ടിടത്തിനു ഭീഷണി

കൊടകര:പ്രാഥമികാരോഗ്യകേന്ദ്രത്തിനുമുമ്പിലെ ഉണങ്ങിയ ഈന്തമരം ആശുപത്രിയുടെ ഒ.പി.കെട്ടിടത്തിനും ഇവിടെയെത്തുന്ന രോഗികള്‍ക്കും ഭീഷണിയാകുന്നു. ഏതുസമയത്തും ആശുപത്രികെട്ടിടത്തിനുമുകളിലേക്കു ഒടിഞ്ഞുവീഴാവുന്ന ഈ മരം മുറിച്ചുമാറ്റാന്‍ മെഡിക്കല്‍ ഓഫീസര്‍ പൊതുമരാമത്ത് വകുപ്പിന് അപേക്ഷനല്‍കിയെങ്കിലും ലേലമെടുക്കാന്‍ ആളില്ലെന്ന കാരണത്താല്‍ അതും നടപടിയായില്ല.ജീവനക്കാരുടെ കുറവുമൂലം ഏറെ നരകിക്കുന്ന ഈ ആരോഗ്യകേന്ദ്രത്തിനുമുകളില്‍ ഉണങ്ങിയ മരശിഖരം ഒടിഞ്ഞുവീണ് ഉള്ളജീവനക്കാര്‍ക്കുകൂടി അപകടം ഉണ്ടാക്കുമോ എന്ന ഭീതിയിലാണ്.കൂടാതെ പ്ആധമികാരോഗ്യകേന്ദ്രത്തിന്റെ ഓഫീസിനുമുമ്പിലെ കരിങ്കല്‍ മതിലും ഏതുനേരത്തും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലുമാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!