Breaking News

കെ.പി.എം.എസ് വാര്‍ഷിക സമ്മേളനം

കൊടകര: കേരള പുലയര്‍ മഹാസഭ വാര്‍ഷിക സമ്മേളനം 23,24 തീയതികളില്‍ കോടാലി ധര്‍മശാസ്താ ട്രസ്റ്റ് ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.23 ന് വൈകീട്ട് 4 ന് നടക്കുന്ന പൊതുസമ്മേളനം ടി.വി.ബാബു ഉദ്ഘാടനം ചെയ്യും.കെ.വി.മോഹനന്‍ അധ്യക്ഷത വഹിക്കും.ഗോപി കുണ്ടനി മുഖ്യപ്രഭാഷണം നടത്തും.24 ന് രാവിലെ 10 ന് നടക്കുന്ന പ്രതിനിധി സമ്മേളനം കേരളസംസ്ഥാന വനിതാകമ്മീഷന്‍ അംഗം കെ.എ.തുളസി ഉദ്ഘാടനം ചെയ്യും.ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി.ബി.സൂപ്രണ്ട് പി.ബി.പ്രശോഭ് പ്രബന്ധാവതരണം നടത്തും.പി.കെ.സുബ്രന്‍,പി.സി.വേലായുധന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!