Breaking News

ഫുട്‌ബോള്‍ മേളക്ക് അരങ്ങൊരുങ്ങി ; ഇനി കാൽ പന്തിന്റെ നാളുകൾ

KDA Dainamos Sproting Club Kodakaraകൊടകര : ഡൈനാമോസ് സ്‌പോര്‍ട്ടിംഗ് ക്ലബ്ബ് കൊടകര ഒരുക്കുന്ന അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ മേള ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സി.സി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനയന്‍ തോട്ടാപ്പിള്ളി, ജില്ലാപഞ്ചായത്ത് മെമ്പര്‍ അജിത രാധാകൃഷ്ണന്‍, ബ്ലോക്ക് മെമ്പര്‍മാരായ സി.എം. ബബീഷ്, പ്രനില ഗിരീശന്‍, വാര്‍ഡ് മെമ്പര്‍മാരായ സോമന്‍, രാജന്‍ തൊമ്മത്ത്, എന്നിവര്‍ പ്രസംഗിച്ചു. ഉദ്ഘാടന മത്സരത്തില്‍ ഫിഫ മഞ്ചേരി 3 – 1 ന് എഫ്.സി. കൊണ്ടോട്ടിയെ തോല്‍പിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!