കൊടകര : ശ്രീനാരായണ ഗുരു ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കുട്ടികളുടെ സര്‍ഗ്ഗ സല്ലാപ വ്യക്തിത്വ വികസന ക്യാമ്പ് 4, 5, 6 തിയ്യതികളില്‍ ശ്രീനാരായണ വിചാരകേന്ദ്രത്തില്‍ നടക്കും. 4 ന് രാവിലെ 10 ന് ബി.ഡി. ദേവസ്സി എം.എല്‍. എ. ഉദ്ഘാടനം ചെയ്യും. എസ്.എന്‍.ഡി.പി. യോഗം കൗണ്‍സിലര്‍ കെ.കെ. ബിനു അദ്ധ്യക്ഷത വഹിക്കും. ട്രസ്റ്റ് ചെയര്മാന് ടി.എ. രാജന് ബാബു ആമുഖപ്രഭാഷണം നടത്തും.
എസ്.എന്‍.ഡി.പി. യൂണിയന് ഭാരവാഹികളായ ഗോപി കുണ്ടനി, കെ.ആര്. രാമകൃഷ്ണന്, കെ.ആര്. ദിനേശന്, ലൗലി സുധീര്‍ ബേബി, ട്രസ്റ്റ് സെക്രട്ടറി സേതു കനകമാളിക, ക്യാമ്പ് ചെയര്മാന് സുകുമാരന്‍ മുടിലിക്കുളം, കണ്‍വീനര്‍ വി.സി. പ്രഭാകരന് എന്നിവര്‍ സംസാരിക്കും. വിവിധ വിഷയങ്ങളില്‍ ഡോ. ഷിബു, പ്രൊഫ. കെ. അരവിന്ദാക്ഷന്, പ്രമോദ്, സി.ആര്. ദാസ്, കെ.എന്‍. ബാബു, അഡ്വ. എം.എന്‍. ഉദയന്‍ തുടങ്ങിയവര്‍ ക്ലാസെടുക്കും. 6 ന് വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.