കൊടകര : കേരള വിശ്വകര്‍മ്മസഭ വഴിയമ്പലം ശാഖ വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി. ശാഖ പ്രസിഡന്റ് സി.എം. പ്രദീപ് പതാക ഉയര്‍ത്തി. വിശ്വകര്‍മ്മ പൂജ നടത്തി. ഉച്ചതിരിഞ്ഞ് വാര്‍ഷിക കുടുംബസംഗമം ശാഖ പ്രസിഡന്റ് സി.എം. പ്രദീപിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗം സംസ്ഥാന ഓര്‍ഗ്ഗനൈസിംങ്ങ് സെക്രട്ടറി എ.വി. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.ജി. നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. ശാഖ സെക്രട്ടറി മനു ചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.എം. സിദ്ധന്‍ കണക്ക് അവതരിപ്പിച്ചു. താലൂക്ക് സെക്രട്ടറി സുരേഷ് ടി.കെ., കല്ലേറ്റുങ്കര ശാഖ പ്രസിഡന്റ് എ.എം. സുന്ദരന്‍, ടി.വി.ജയന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സന്ദീപ് എം.എസ്. നന്ദി രേഖപ്പെടുത്തി.
പുതിയ ഭാരവാഹികളായി സി.എം. പ്രദീപ് (പ്രസിഡന്റ്), ജയന്‍ കെ.ആര്‍. (വൈസ് പ്രസിഡന്റ്), സന്ദീപ് എം.എസ്. (സെക്രട്ടറി), സുധീഷ് കെ.എസ്. (ജോയിന്റ് സെക്രട്ടറി), കെ.എം. സിദ്ധന്‍ (ഖജാന്‍ജി) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി വി.എസ്. സുധാകരന്‍, പി.എസ്. അശോകന്‍, ബാലന്‍ കെ.യു. വിനീഷ് വി. എന്നിവരേയും തിരഞ്ഞെടുത്തു. ദേവസ്വം ബോര്‍ഡുകളില്‍ വിശ്വകര്‍മ്മ ജ്ജര്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്നും ജനസംഖ്യാനുപാതികസംവരണം ഏര്‍പ്പെടുത്തണമെന്നും വാര്‍ഷിക പൊതുയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.