Breaking News

സ്‌കൂള്‍ മതില്‍ പുനര്‍നിര്‍മ്മിക്കാത്തതില്‍ പ്രതിഷേധം

Grounddestroyedകൊടകര : കൊടകര ഗവ. നാഷണല്‍ ബോയ്‌സ് ഹൈസ്‌കൂളിന്റെ കളിസ്ഥലത്തിന്റെ ചുറ്റുമതില്‍ തകര്‍ത്തത് പുനര്‍നിര്‍മ്മിച്ചു നല്‍കാത്തതില്‍ അദ്ധ്യാപക-രക്ഷാകര്‍ത്തൃസമിതി യോഗം ശക്തമായി പ്രതിഷേധിച്ചു. നവംബര്‍ മാസത്തിലാണ് പൂനിലാര്‍ക്കാവ് ക്ഷേത്രസംരക്ഷണ സമിതിയില്‍പ്പെട്ട ചിലര്‍ ചേര്‍ന്ന് ചുറ്റുമതിലിന്റെ ഒരു ഭാഗം ജെ.സി.ബി. ഉപയോഗിച്ച് പൊളിച്ചു നീക്കിയത്. സ്‌കൂള്‍ അധികൃതര്‍ പരാതി നല്കിയതിനെത്തുടര്‍ന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മതില്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ഉത്തരവിട്ടിട്ടും ദേവസ്വം അധികാരികളുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഇക്കാര്യത്തില്‍ നാളിതുവരെ ഉണ്ടായിട്ടില്ല.

ദേവസ്വത്തിന്റെ ഭാഗത്തുനിന്നും മതില്‍ പുനര്‍നിര്‍മ്മിച്ചുകൊള്ളാമെന്ന് രേഖാമൂലം ഉറപ്പു നല്കിയിരുന്നു. മതില്‍ തകര്‍ത്ത് മാസങ്ങള്‍ പിന്നിട്ടിട്ടും യാതൊരു പുനര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നടത്താത്തതില്‍ അധികൃതരുടെ അനാസ്ഥയുണ്ടെന്നും യോഗം ആശങ്കപ്പെട്ടു. തകര്‍ന്നു കിടക്കുന്ന ചുറ്റുമതില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയെ ബാധിക്കുമെന്നും കളിസ്ഥലം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറാന്‍ വഴിതെളിയിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!