Breaking News

പ്രതിഷ്ഠാദിനം ആഘോഷിച്ചു

മുപ്ലിയം: ഉപ്പുഴി ശ്രീധര്‍മശാസ്താക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു. ഗണപതിഹോമം, നവകം, എഴുന്നള്ളിപ്പ്, മേളം, പറയെടുപ്പ്, ഇരട്ടത്തായമ്പക എന്നിവയുണ്ടായി. മേളത്തിന്  ചൊവ്വല്ലൂര്‍ മോഹനന്‍ വാരിയരും ഇരട്ടത്തായമ്പകക്ക് ചൊവ്വല്ലൂര്‍ മോഹനന്‍, ഗുരുവായൂര്‍ കമല്‍നാഥ് എന്നിവരും നേതൃത്വം നല്‍കി.

കോടാലി:മാങ്കുറ്റിപ്പാടം അയ്യപ്പസമാജം ശ്രീധര്‍മശാസ്താക്ഷേത്രത്തിലെ പ്രതിഷ്ഠാമഹോത്സവം ആഘോഷിച്ചു. ഗണപതിഹോമം, കലശപൂജ, പ്രതിഷ്ഠ, അഭിഷേകം, എഴുന്നള്ളിപ്പ്, മേളം, എന്നവിയുണ്ടായി. പഞ്ചാരിമേളത്തിന് കൊടകര ഉണ്ണിയും പാണ്ടിമേളത്തിന് പെരുവനം സതീശന്‍ മാരാരും നേതൃത്വം നല്‍കി. ചടങ്ങുകള്‍ക്ക് തന്ത്രി കാരുമാത്ര വിജയന്‍ കാര്‍മികത്വം വഹിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!