Breaking News

പൊതുകുളത്തിലേക്കുള്ള വഴി നന്നാക്കി

KDA Muriyad Panchayath Photo
കൊടകര: മുരിയാട് ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ പാറക്കാട്ടുകര ചാലിപ്പാടത്തുള്ള ചാലിക്കുളത്തിലേക്കുള്ള വഴിക്ക് വേണ്ടി സ്വകാര്യ വ്യക്തി സൗജന്യമായി നല്‍കിയ 27 സെന്റ് ഏറ്റെടുക്കാന്‍ പഞ്ചായത്തധികൃതര്‍ തയാറാവാത്തതില്‍ പ്രതിഷേധിച്ച് ചാലിക്കുളം സംരക്ഷണസമിതി പ്രവര്‍ത്തകര്‍ കുളത്തിലേക്കുള്ള വഴിവെട്ടി.

ചാലിക്കുളം പ്രദേശവാസികളുടെ വറ്റാത്ത ജലസ്രോതസാണ്. കുളിക്കുവാനും അലക്കുവാനും മൃഗങ്ങളെ കുളിപ്പിക്കുവാനും നാട്ടുകാര്‍ ആശ്രയിക്കുന്നത് ചാലിക്കുളത്തെയാണ്. 2003ല്‍ ഒന്നര ലക്ഷം രൂപ ചെലവില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് കുളം ആഴം കൂട്ടുകയും വൃത്തിയാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ അരിക് കെട്ടി സംരക്ഷിക്കുകയോ പടവുകെട്ടി ഇറങ്ങുവാനും അലക്കുവാനും ഉള്ള സൗകര്യമൊരുക്കുകയോ ചെയ്തില്ലെന്നും പഞ്ചായത്ത് കുളത്തെ അവഗണിക്കുകയാണെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി. ചാലിക്കുളം സംരക്ഷണസമിതി പ്രവര്‍ത്തകരായ പ്രസിഡന്റ് കല്ലുവളപ്പില്‍ യോഹന്നാന്‍, കെ.ഒ. തോമസ്, ടി.വൈ. ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് കുളത്തിലേക്കുള്ള വഴി തെളിയിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!