Breaking News

അപകടത്തില്‍ പരിക്കേറ്റ പോലീസുകാരന്‍ മരിച്ചു

Jinosha-300x336കൊടകര : വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പോലീസുകാരന്‍ മരിച്ചു. എരുമപ്പെട്ടി സ്റ്റേഷനിലെ പോലീസുകാരനായ കല്ലേറ്റുങ്കര പഞ്ഞപ്പിള്ളി കളത്തിങ്കല്‍ ജോണിയുടെ മകനായ ജിനേഷാ(29)ണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒന്‍പതുമണിയോടെ കല്ലേറ്റുങ്കര കേരള ഫീഡ്സിനു സമീപത്ത്‌ വച്ച് ജിനേഷ്‌ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ലോറി ഇടിച്ചായിരുന്നു അപകടമുണ്ടായത്.

ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍നിന്ന് തെറിച്ചുവീണ ജിനേഷിനെ ആദ്യം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലും പിന്നീട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ചൊവാഴ്ച ഉച്ചതിരിഞ്ഞ് നാലുമണിയോടെ മരണമടയുകയായിരുന്നു.ജിനേഷിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭാര്യ: ധന്യ. ശവസംസ്‌കാരം ബുധനാഴ്‌ച അഞ്ചരക്ക് കല്ലേറ്റുങ്കര ഉണ്ണിമിശിഹ പള്ളി സെമിത്തേരിയില്‍ നടക്കും. കടപ്പാട്: http://irinjalakudaonline.com

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!