Breaking News

മാമ്പഴക്കാലം വിനോദവിജ്ഞാനവിരുന്ന് സമാപനം മെയ് 30 ന്

Mambazhakkalam Campമറ്റത്തൂര്‍ : മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ 19 -ാം വാര്‍ഡില്‍ ഏപ്രില്‍ 16 മുതല്‍ നടന്നു വന്നിരുന്ന മാമ്പഴക്കാലം വിനോദവിജ്ഞാന വിരുന്ന് മെയ് 30 ന് സമാപിക്കും. ഒന്നരമാസമായി വാര്‍ഡ് മെമ്പര്‍ കെ. പ്രസാദിന്റെ വീട്ടുമുറ്റത്താണ് കുട്ടികളുടെ വേനലവധി ക്യാമ്പ് നടക്കുന്നത്. ”ആടാം പാടാം കളിയാടാം കാര്യശേഷി വളര്‍ത്തീടാം” എന്ന മുദ്രാവാക്യമാണ് ക്യാമ്പിന്.

30 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് നടക്കുന്ന സമാപന പൊതുസമ്മേളനത്തില്‍ മറ്റത്തൂര്‍, വരന്തരപ്പിള്ളി, പറപ്പൂക്കര, കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരും, ജനപ്രതിനിധികളും, പൊതുപ്രവര്‍ത്തകരും സംബന്ധിക്കും.   ”കതിരോല മാമ്പഴക്കാലം” പ്രത്യേക പതിപ്പ് പ്രകാശനം, ക്യാമ്പ് അംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം, വാര്‍ഡില്‍ ഇപ്രാവശ്യം എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരസമര്‍പ്പണം, ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് പഠനോപകരണ വിതരണം, കുട്ടികളുടെ കൈയ്യെഴുത്ത് മാസിക പ്രകാശനം, തുടര്‍ന്ന് കലാപരിപാടികള്‍ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!