Breaking News

യൂത്ത് കോണ്ഗ്രസ്സ് പ്രതിഷേധ ധര്‍ണ്ണ നടത്തി

Dharnnaകോടാലി : മാഫിയ പ്രവര്‍ത്തനങ്ങള്‍  നടത്തി ജനങ്ങളെ വെല്ലുവിളിക്കുന്ന കോടാലിയിലെ സീസര്‍ ബാറിന്റെ ലൈസന്‍സ് അടിയന്തിരമായി റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ്സ് മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനുമുമ്പില്‍ ധര്‍ണ്ണ നടത്തി. കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.എം. ചന്ദ്രന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് നൈജോ ആന്റോ അദ്ധ്യക്ഷത വഹിച്ചു.

എ.എം. ബിജു, ഷീല വിപിനചന്ദ്രന്‍, മോളി തോമസ്, ശിവരാമന്‍ പോതിയില്‍ , കെ.ആര്‍. ഔസേപ്പ്, എന്.പി. ഓനച്ചന്‍, സോജന്‍  പടിഞ്ഞാറന്‍കാരന്‍ , ഷാജിമോള്‍  ബാലന്‍, മിനി ബാബു, കെ.വി. തോമസ്, ബേബി കണ്ണംമ്പിള്ളി എന്നിവര്‍ സംസാരിച്ചു. കെ.എസ്.യു. ജില്ലാ സെക്രട്ടറി പി.എസ്. സജീര്‍ബാബു സ്വാഗതവും, ജിജു കീറ്റിക്കല്‍  നന്ദിയും പറഞ്ഞു.

പാഡി പോസ്റ്റ്മാന് ജയറാമിന്റെ ദുരൂഹമരണം സംബന്ധിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി കുറ്റക്കാരെ ഉടനെ കണ്ടെത്തണമെന്നും പ്രദേശവാസികള്‍ക്ക് സൈ്വരജീവിതത്തിന് തടസ്സമായ ബാറിന്റെ പഞ്ചായത്ത് ലൈസന്‍സും ബാര്‍ ലൈസന്‍സും റദ്ദു ചെയ്യണമെന്നും സി.പി.ഐ. മറ്റത്തൂര്‍ ലോക്കല് കമ്മറ്റി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യോഗത്തില്‍  സി.പി.ഐ. മണ്ഡലം കമ്മറ്റി അംഗം ഉമ്മുകുല്‌സു അസീസ് അധ്യക്ഷയായി.Dharnna1

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!