Breaking News

സഹൃദയ മള്‍ട്ടി മീഡിയ തിയ്യറ്റര്‍ ഉദ്ഘാടനം ചെയ്തു

Kodakara Sahrdaya College Picture1കൊടകര: സഹൃദയ എന്‍ജിനിയറിങ് കോളേജില്‍ രാജ്യാന്തര നിലവാരത്തിലുള്ള മള്‍ട്ടി മീഡിയ തിയ്യറ്റര്‍ കം കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍ രൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. സഹൃദയ ചെയര്‍മാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷനായിരുന്നു.

ഒരേസമയം നൂറ്റമ്പതോളം പേര്‍ക്ക് ഇരിക്കാവുന്ന ശീതീകരിച്ച തിയ്യറ്ററില്‍ വീഡിയോ കോണ്‍ഫറന്‍സിങ് അടക്കം അത്യന്താധുനിക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.പാലക്കാട് രൂപത ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത്, തൃശ്ശൂര്‍ സഹായ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍, രാമനാഥപുരം രൂപത ബിഷപ്പ് മാര്‍ പോള്‍ ആലപ്പാട്ട് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

സഹൃദയ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഡോ. ആന്റു ആലപ്പാടന്‍, ഫിനാന്‍സ് ഓഫീസര്‍ ഫാ. തോമസ് വെളക്കനാടന്‍, പ്രിന്‍സിപ്പല്‍ ഡോ. സുധ ജോര്‍ജ് വളവി, ലൈബ്രേറിയന്‍ പ്രൊഫ. ജോസഫ് ജെസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!