കൊടകര ഡോണ്‍ ബോസ്കോ ഗേള്‍സ് ഹൈസ്കൂളില്‍ 2014-15 അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം വാര്‍ഡ് മെമ്പര്‍ വിനയന് തോട്ടാപ്പിള്ളി നിര്‍വ്വഹിക്കുന്നു.
കൊടകര : കൊടകര ഡോണ്‍ ബോസ്കോ ഗേള്‍സ് ഹൈസ്കൂളില്‍ 2014-15 അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ നടന്നു. വാര്‍ഡ് മെമ്പര്‍ വിനയന് തോട്ടാപ്പിള്ളി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പി.ടി.എ. പ്രസിഡന്റ് ഡേവീസ് കണ്ണമ്പിള്ളി അദ്ധ്യക്ഷപദം അലങ്കരിച്ചു. എം.പി.ടി.എ. പ്രസിഡന്റ് ലതാശശികുമാര് ആശംസകളര്‍പ്പിച്ചു. കുട്ടികള്‍ക്ക് മധുരപലഹാരങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ്സ് സി.സ്റ്റെല്ല ഗ്രെയ്സ് ഏവര്‍ക്കും സ്വാഗതമാശംസിക്കുകയും സ്റ്റാഫ് പ്രതിനിധി സിജി പി.ഡി. നന്ദി പറയുകയും ചെയ്തു.