Breaking News

എസ്.എല്‍.സി. പ്ലസ് ടു വിജയികളെ അനുമോദിച്ചു

KDA SSLC Vijayikal 2പ്രൊഫ. സി. രവീന്ദ്രനാഥ് മൃദുല്‍ ബാലനെ അനുമോദിക്കുന്നു.

KDA SSLC Vijayikal 1കാവനാട് അയ്യങ്കാവ് ഭഗവതി ക്ഷേത്രം നടത്തിയ ആദരം അനുമോദനം ചടങ്ങ് പ്രൊഫ. സി.രവീന്ദ്രനാഥ് എം.എല്‍.എ. ഉദ്ഘാടനംചെയ്യുന്നു.

കൊടകര : കാവനാട് അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ മൃദുല്‍ ബാലനേയും, അമൃത രവി (94%) യേയും പുതുക്കാട് എം.എല്‍.എ. പ്രൊഫ. സി. രവീന്ദ്രനാഥ് ‘ആദരം – അനുമോദനം എന്ന ചടങ്ങില്‍’ ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു.

വാര്‍ഡ് മെമ്പര്‍ ജിനി മുരളി അദ്ധ്യക്ഷതവഹിച്ചു. തപോവനം അശ്വനീദേവ് തന്ത്രി മുഖ്യപ്രഭാഷണം നടത്തി. വിജയികളായ 24 കുട്ടികള്‍ക്കുള്ള പുസ്തക വിതരണം ജിനി മുരളി, അശ്വനീദേവ് തന്ത്രി, സുബ്രഹ്മണ്യന്‍ പയ്യപ്പിള്ളി, രാമകൃഷ്ണന്‍ കണിയാത്ത്, സന്തോഷ് കെ.പി., ജോര്‍ജ്ജ് ചുള്ളി, ശശിമാസ്റ്റര്‍, ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, ജെയിംസ് മാസ്റ്റര്‍, എ.കെ. സാജു, കുറുവത്ത് സുകുമാരന്‍, വില്ലനശ്ശേരി, സുബ്രഹ്മണ്യന്‍, ഗീത, ബേബി, അജികുമാര്‍ ടി.എസ്., തുടങ്ങിയവര്‍ നിര്‍വ്വഹിച്ചു. ക്ഷേത്ര ഭാരവാഹികളായ മനോജ്കുമാര്‍, പ്രസാദ്, ബൈജു, സനേഷ്, പ്രതീപ്, മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!