Breaking News

കൊടകര ശാന്തി ആശുപത്രിയില്‍ അക്രമം ; രണ്ടുപേര്‍ പിടിയില്‍

kda  Akramam Arrestകൊടകര ശാന്തി ആശുപത്രിയില്‍ അക്രമം നടത്തിയ കേസിൽ അറസ്റ്റ് ലായ അഴകം പാട്ടത്തില്‍ വീട്ടില്‍ വിഷ്ണു (20), വട്ടേക്കാട് ദേശം കല്ലിങ്ങപ്പുറം വീട്ടില്‍ സുധീഷ് (26)

കൊടകര : ശാന്തി ആശുപത്രിയില്‍ രാത്രിയില്‍ കയറിവന്ന് ഡോക്ടര്‍മാരെയും, നഴ്‌സുമാരെയും അസഭ്യങ്ങള്‍ വിളിച്ചുപറഞ്ഞ് ഭീഷണിപ്പെടുത്തുകയും, ആശുപത്രി കാഷ്വാലിറ്റിയുടെ വാതില്‍ അടിച്ചുപൊളിക്കുകയും ആമ്പുലന്‍സ് കല്ലെറിഞ്ഞ് കേടുപാടുകള്‍ വരുത്തുകയും ചെയ്ത കേസില്‍ അഴകം പാട്ടത്തില്‍ വീട്ടില്‍ വിഷ്ണു (20), വട്ടേക്കാട് ദേശം കല്ലിങ്ങപ്പുറം വീട്ടില്‍ സുധീഷ് (26) എന്നിവരെയാണ് കൊടകര സി.ഐ., കെ.സുമേഷ്, എസ്.ഐ. എം. രാജീവന്‍ എന്നിവരുടെ സംഘം കയ്യോടെ പിടികൂടിയത്.

ശനിയാഴ്ച (7-6-14) രാത്രി 9 മണിയോടെയാണ് മദ്യപിച്ചെത്തിയ പ്രതികള്‍ ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മരുന്ന് ചോദിച്ചത് കൊടുക്കാന്‍ വൈകി എന്ന കാരണത്തിനാണ് ഇവര്‍ അക്രമാസക്തരായി അക്രമം കാണിച്ചത്. പൊലീസ് ഉടന്‍ സ്ഥലത്തെത്തുകയും ഓടിപോയ പ്രതികളെ രാത്രി 12 മണിയോടെ വട്ടേക്കാട് നിന്നും പിടികൂടുകയായിരുന്നു.

2 പേരും ഇതിനുമുമ്പും നിരവധി അടിപിടി കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ ജോഫി, ജെസ്‌ലിന്‍ ഗോകുലന്‍, അരുണ്‍, എ.എസ്.ഐ. ബാബു എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!