മറ്റത്തൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ടാദിനതോടനുബന്ധിച്ചു നടന്ന എഴുന്നള്ളിപ്പ്.
കൊടകര: മറ്റത്തൂര്‍കുന്ന് പടിഞ്ഞാട്ടുംമുറി മഹാവിഷ്ണുക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു. നിര്‍മാല്യം, ഗണപതിഹോമം, ബ്രഹ്മകലശാഭിഷേകം, ഉഷപൂജ, കലശാഭിഷേകം, ശ്രീഭൂതബലി, പ്രസാദഊട്ട്, പുറത്തേക്കെഴുന്നള്ളിപ്പ്, പഞ്ചാരിമേളം, ദീപാരാധന എന്നിവയുണ്ടായി.
ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി വടക്കേടത്ത് താമരപ്പിള്ളി ദാമോദരന്‍ നമ്പൂതിരി, മേല്‍ശാന്തി അഴകത്ത് ഋഷീകേശന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. എഴുന്നള്ളിപ്പിന് ഊട്ടോളി പ്രസാദ് ദേവന്റെ തിടമ്പേറ്റി. മേളത്തിന് കൊടകര ഉണ്ണി നേതൃത്വം നല്കി.