മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്ക്കൂളിന് മുന്നിലെ റോഡില്‍ കുഴികളടക്കുന്ന വിദ്യാര്‍ഥികള്‍
കൊടകര : സ്കൂളിനു മുന്നില്‍ അപകടം വരുത്തിയ റോഡിലെ കുഴികള്‍ വിദ്യാര്‍ഥികള്‍ തന്നെ മൂടി. മൂന്നുമുറിയില്‍ മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്ക്കൂളിന് മുന്നിലെ റോഡിലാണ് വിദ്യാര്‍ഥികള്‍ കുഴികളടയ്ക്കാന്‍ രംഗത്തിറങ്ങിയത്.
റോഡിലെ ഹമ്പിനു സമീപത്തുള്ള വലിയ കുഴികള്‍ വാഹനങ്ങള്‍ക്ക് ഭീഷണിയാണ് .കഴിഞ്ഞ ദിവസങ്ങളില്‍ ചില വിദ്യാര്‍ഥികളും കുഴിയില്‍ വീണിരുന്നു. ഇതിനെത്തുടര്‍ന്ന് സ്കൂളിലെ സ്കൗട്ട് വിദ്യാര്‍ഥികളാണ് സേവനസന്നദ്ധരായി റോഡിലിറങ്ങിയത്. കായികാധ്യാപകരായ പി.ഡി. സോളി, ബിജു വര്‍ഗ്ഗീസ് എന്നിവര്‍ നേതൃത്വം നല്കി.
റിപ്പോര്‍ട്ട് : മാതൃഭൂമി.