Breaking News

കൃത്രിമകാല്‍ നല്‍കി കൊടകര ഗാന്ധിനഗര്‍ ഏകലവ്യ കലാകായിക വേദി പ്രവര്‍ത്തകര്‍ മാതൃകയായി.

കൊടകര : പ്രമേഹരോഗം ബാധിച്ചു കാല്‍പാദം മുറിച്ചു മാറ്റേണ്ടിവന്ന നിര്‍ധന രോഗിക്കു കൃത്രിമകാല്‍ നല്‍കി കൊടകര ഗാന്ധിനഗര്‍ ഏകലവ്യ കലാകായിക വേദി പ്രവര്‍ത്തകര്‍ മാതൃകയായി. ഗാന്ധിനഗര്‍ സ്വദേശി പാട്ടത്തില്‍ തങ്കപ്പനാണ് (52) ആശ്വാസം ലഭിച്ചത്.

രോഗബാധിതനായ തങ്കപ്പനെ ഏകലവ്യ ക്ലബ് പ്രവര്‍ത്തകരാണ് ആശുപത്രിയിലെത്തിച്ചു ചികിത്സ ലഭ്യമാക്കിയത്. തുടര്‍ന്നു കാല്‍പാദം മുറിച്ചു മാറ്റേണ്ടി വന്ന തങ്കപ്പനു സെക്രട്ടറി ടി.ജി. അജോ, ജോര്‍ജ് മണ്ടി, ജോസ് കുയിലാടന്‍ എന്നിവരുടെ നേതൃത്വത്തില്‍ പണം സ്വരൂപിച്ചു കൃത്രിമകാല്‍ വാങ്ങി നല്‍കുകയായിരുന്നു.
റിപ്പോര്‍ട്ട് :മനോരമ

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!