കൊടകര : ഗവ: എല്‍.പി. സ്കൂളിലെ പി.ടി.എ.വാര്‍ഷിക പൊതുയോഗത്തില്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഫുള്‍ എ + കരസ്ഥമാക്കിയ മൃദുല്‍ ബാലനേയും അജയ്കപാലിനേയും പ്രധാനാധ്യാപകന് പി.എസ്.സുരേന്ദ്രന് പുരസ്കാരങ്ങള്‍ നല്കി അനുമോദിച്ചു. ടി.ഒ.ബെന്നി അധ്യക്ഷതവഹിച്ചു.
പി.ടി.എ.വൈസ്പ്രസിഡന്റ് കെ.എസ്. സന്തോഷ്കുമാര്‍ സ്വാഗതം പറഞ്ഞു. സ്റ്റാഫ്സെക്രട്ടറി ടി.പി. ത്രേസ്യ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍.ടി. നമിത നന്ദിപറഞ്ഞു. പി.ടി.എ. യുടെ പുതിയ പ്രസിഡന്റായി ടി.ഒ.ബെന്നിയേയും വൈസ് പ്രസിഡന്റായി കെ.എസ്. സന്തോഷ്കുമാറിനേയും മാതൃസംഘം പ്രസിഡന്റായി സന്ധ്യ അനില്‍കുമാറിനേയും തിരഞ്ഞെടുത്തു.