Breaking News

കുടിവെള്ളപ്രശ്‌നം ; പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

KDA Panchayath Kudivellam1കൊടകര : പഞ്ചായത്ത് പൈപ്പുകളില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുക, കമ്മ്യൂണിറ്റി ഹാളിന്റെ അറ്റകുറ്റപണികള്‍ ഉടന്‍ പൂര്‍ത്തിയാക്കി തുറന്ന് കൊടുക്കുക, 2014-15 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതികളുടെ പ്രവര്‍ത്തനം ആരംഭിക്കുക എന്നീ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് സി.പി.ഐ. (എം) ന്റെ നേതൃത്വത്തില്‍ കൊടകര പഞ്ചായത്ത് ഓഫീസിന് മുമ്പിലേക്ക് മാര്‍ച്ച് നടത്തി.

സി.പി.ഐ.എം ഏരിയാ കമ്മിറ്റി അംഗം പി.ആര്‍. പ്രസാദന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി കെ.സി. ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. ടെസ്സി ഫ്രാന്‍സീസ്, കെ.വി. നൈജോ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!