Breaking News

മദ്യശാല കോടാലിയില്‍ നിന്ന് മാറ്റണം

Bevarageകൊടകര : മറ്റത്തൂര്‍ പഞ്ചായത്തിലെ സാംസ്‌കാരിക – വ്യാപാരകേന്ദ്രമായ കോടാലി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനശാല ഇവിടെ നിന്ന് മാറ്റണമെന്ന് മറ്റത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇതിനായി പതിനായിരം പേര്‍ ഒപ്പിട്ട ഭീമഹര്‍ജി മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും സമര്‍പ്പിക്കും.

ദിനംപ്രതി ആയിരകണക്കിന് ആളുകള്‍ വിവിധ ആവശ്യങ്ങള്‍ക്ക് ബന്ധപ്പെടുന്ന കോടാലി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഈ മദ്യവില്പ്പനശാല സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വലിയ ഭീഷണിയാണെന്ന് യോഗം ആരോപിച്ചു. ജൂണ്‍ 26 വ്യാഴാഴ്ച നാല് മണിക്ക് ലഹരിവിരുദ്ധ ജനകീയ സദസ്സ് കോടാലിയില്‍ നടത്തുവാനും യോഗം നിശ്ചയിച്ചു.

മണ്ഡലം പ്രസിഡന്റ് ടി.എം. ചന്ദ്രന്‍ അദ്ധ്യക്ഷ വഹിച്ചു. എം.ജി. കുമാര്‍, ടി. സുഭാഷ്, എന്‍.കെ. വീരാസ, പി.വി. പൗലോസ് മാസ്റ്റര്‍, ഹസ്സന്‍ വില്ലത്ത്, ടി. കൃഷ്ണന്‍നായര്‍, ഗോപാലകൃഷ്ണന്‍ മാഠപ്പാട്ട്, മോളി തോമാസ് എന്നിവര്‍ പ്രസംഗിച്ചു. സുരേന്ദ്രന്‍ ഞാറ്റുവെട്ടി സ്വാഗതവും വിജയന്‍ വെട്ടിയാട്ടില്‍ നന്ദിയും പറഞ്ഞു.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!