Breaking News

അമിതഭാരവാഹനങ്ങള്‍ ജനജീവിതത്തിനുഭീഷണി: കുഞ്ഞാലിപ്പാറ സംരക്ഷണസമിതി.

KunjalipparaRoad
കോടാലി:മറ്റത്തൂര്‍ പഞ്ചായത്തിലെ ഒമ്പതുങ്ങല്‍ കുഞ്ഞാലിപ്പാറയിലെ എടത്താടന്‍ ഗ്രാനൈറ്റ്ക്രഷറില്‍നിന്നും അമിതഭാരം കയറ്റിവരുന്ന വാഹനങ്ങള്‍ ജനജീവതിത്തിനുഭീഷണിയാകുന്നെന്ന് കുഞ്ഞാലിപ്പാറ സംരക്ഷണസമിതി.

ഒമ്പതുങ്ങല്‍-കുഞ്ഞാലിപ്പാറ റോഡിലൂടെ 12 ടണ്ണില്‍ കൂടുതല്‍ ഭാരംകയറ്റിയ വാഹനങ്ങള്‍ സഞ്ചരിക്കരുതെന്ന ഗ്രാമപഞ്ചായത്തിന്റെ തീരുമാനത്തെ കാറ്റില്‍ പറത്തിയാണ് അമിതഭാരവുമായി വാഹനങ്ങള്‍ തലങ്ങും വിലങ്ങും ഓടുന്നത്.നിത്യേന നൂറുകണക്കിനു വാഹനങ്ങള്‍ ഇങ്ങിനെ നാട്ടുകാരെ ഭയപ്പെടുത്തി സഞ്ചരിക്കുന്നതിനാല്‍ ഇവിടെ റോഡുകള്‍ ശോചനീയാവസ്ഥയിലാണ്.റോഡിന്റെ വക്കുകള്‍ ഇടിയുകയും ഇതിലൂടെയുള്ള നാട്ടുകാരുടെ യാത്ര ദുരിതപൂര്‍ണമാകുകയാണെന്നും സമിതി കുറ്റപ്പെടുത്തുന്നു.

നാട്ടുകാരെ പേടിപ്പിക്കുന്ന വിധത്തില്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന ഈ ക്രഷര്‍ യൂണീറ്റ് അടച്ചുപൂട്ടുകയും നിയമവിരുദ്ധമായി അമിതഭാരം കയറ്റി ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും   കുഞ്ഞാലിപ്പാറ സംരക്ഷണസമിതി അടിയന്തിര പൊതുയോഗം ആവശ്യപ്പെട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!