Breaking News

കൊടകര പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ ഉപവാസ സമരം നടത്തി

കൊടകര ഗ്രാമപഞ്ചായത്തിലെ ഭരണസ്തംബനത്തിനെതിരെ ബി.ജെ.പി കൊടകര പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ നടത്തിയ ഉപവാസ സമരം.
കൊടകര ഗ്രാമപഞ്ചായത്തിലെ ഭരണസ്തംബനത്തിനെതിരെ ബി.ജെ.പി കൊടകര പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ നടത്തിയ ഉപവാസ സമരം.

കൊടകര : കൊടകര ഗ്രാമപഞ്ചായത്തിലെ ഭരണസ്തംബനത്തിനെതിരെ ബി.ജെ.പി. മെമ്പര്‍മാരായ പി.എം. കൃഷ്ണന്‍കുട്ടി, സജിനി സന്തോഷ്, ലത ഷാജു എന്നിവര്‍ പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ ഉപവാസ സമരം നടത്തി. 2014 – 15 നടപ്പുവര്‍ഷത്തെ പദ്ധതികള്‍ ഗ്രാമസഭയിലും പഞ്ചായത്തിലും വികസന സെമിനാര്‍ നടത്തി ആറുമാസം പിന്നിട്ടിട്ടും ഡി.പി.സി. അംഗീകാരത്തിനായി പദ്ധതികള്‍ സമര്‍പ്പിക്കാനായിട്ടില്ലെന്ന് ഉപവാസത്തിന് നേതൃത്വം നല്‍കിയവര്‍ അരോപിച്ചു.

തെരുവ് വിളക്ക് കത്തിക്കാനുള്ള കരാര്‍ സമര്‍പ്പിക്കാനായിട്ടില്ല, തെരുവ് വിളക്ക് കത്തിക്കാനുള്ള കരാര്‍ കാലാവധി തീര്‍ന്നിട്ട് 6 മാസമായിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല, മാസങ്ങളായി കൊടകരയില്‍ കുടിവെള്ളമില്ല, ബസ് കയറാത്ത ബസ് സ്റ്റാന്റ്, മാലിന്യ കൂമ്പാരമായ മത്സ്യ- മാംസ മാര്‍ക്കറ്റ്, സര്‍വ്വീസ് റോഡുകള്‍ പണികഴിക്കാതെ, മരണകെണിയായ നാഷണല്‍ ഹൈവേ തുടങ്ങി നിരവധി ആരോപണങ്ങളാണ് ഉപവാസ സമരത്തില്‍ ഭരണ നേതൃത്വത്തിനെതിരെ ആരോപിച്ചത്.

എല്ലാ രംഗത്തും ഭരണസ്തംബനത്തിന് കാരണക്കാരായ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവര്‍ രാജി വയ്ക്കമെന്ന് സമരം ഉദ്ഘാടനം ചെയ്ത ബി.ജെ.പി. നാഷണല്‍ കമ്മിറ്റി അംഗം പി.എസ്. ശ്രീരാമന്‍ ആവശ്യപ്പെട്ടു. എം.എന്‍. തിലകന്‍ അദ്ധ്യക്ഷത വഹിച്ചു. വി.കെ. മുരളി, വി.കെ. സുബ്രഹ്മണ്യന്‍, ടി.വി. പ്രജിത്ത്, വി.കെ. പ്രദീപ്, ലീന സുബി എന്നിവര്‍ സംസാരിച്ചു. റിപ്പോര്‍ട്ട് :വി. കെ. മുരളി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!