Breaking News

സാമൂഹിക ദ്രോഹങ്ങളും ചില്ലറ കളവുകളും പെരുകുന്നു

kalavuകൊടകര : മറ്റത്തൂര്‍ കാവനാട് പരിസരപ്രദേശങ്ങളില്‍ പ്രത്യേകിച്ച് വല്ലപ്പാടി കാവനാട് റോഡുകളില്‍ മദ്യം വാങ്ങികൊണ്ട് വന്ന് മദ്യപിക്കുകയും, ചില്ലറ വില്പനയും മൂലം സാമൂഹിക ദ്രോഹങ്ങളും ചില്ലറ കളവുകളും പെരുകുന്നു.

കാര്‍ഷികോല്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിച്ചതോടെ വാഴക്കുല, ജാതിക്കായ, നാളികേരം, അടയ്ക്ക, കോഴി മുതലായവ കൂടാതെ വീടുകളില്‍ കര്‍ഷകര്‍ പുറത്തു സൂക്ഷിച്ചിട്ടുള്ള കാലിതീറ്റയും മറ്റും ധാരാളമായി കളവുപോകുകയും, മദ്യപര്‍ തെറി അഭിഷേകം നടത്തുകയും ചെയ്യുന്നു. ഇത് ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് ബുദ്ധിമുട്ടുണ്ടാകുന്നു.

വഴിവിളക്കുകള്‍ ഒന്നും കത്താത്തത് ഇവര്‍ക്ക് അഴിഞ്ഞാടാന്‍ സഹായകമാകുന്നു. അധികൃതര്‍ വേണ്ട ശ്രദ്ധ ചെലുത്തണമെന്ന് കാവനാട് ജനകീയ സമിതി പ്രസിഡന്റ് ജോജു ചുള്ളി ആവശ്യപ്പെട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!