കോടാലി: കോടാലി ഗവ. എല്‍.പി.സ്കൂളിലെ 2014-15 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗം മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിന്ദു ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ മഞ്ജു ജയന്, വാര്‍ഡ് അംഗം എ.കെ.പുഷ്പാകരന്‍, പ്രധാനാധ്യാപിക ചന്ദ്രിക ടീച്ചര്‍, മുരളിമാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
സ്കൂളിലെ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് കേരള ഗ്രാമീണബാങ്ക് മറ്റത്തൂര്‍ ശാഖാ മാനേജര്‍ ലോനപ്പന് കുടകള്‍ വിതരണം ചെയ്തു. പുതിയ അധ്യയനവര്‍ഷത്തെ പി.ടി.എ. ഭാരവാഹികളായി സുധി എം.എന്‍. (പ്രസിഡന്റ്), പ്രശാന്ത് പി.എസ്. (വൈസ് പ്രസിഡന്റ്), ഐബി (മാതൃസംഗമം പ്രസിഡന്റ്) എന്നിവരെ യോഗം തെരഞ്ഞെടുത്തു.