കൊടകര : ഈശ്വരമംഗലം ശിവക്ഷേത്രത്തില്‍ നക്ഷത്രവനങ്ങള്‍ സംരക്ഷിക്കുന്ന പദ്ധതിക്ക് ഞായറാഴ്ച രാവിലെ 8.30 ന് തുടക്കം കുറിക്കും. ഇതോടൊപ്പം ഔഷധസസ്യവിതരണവും നടത്തും.
ചാലക്കുടി സോഷ്യല്‍ ഫോറസ്റ്ററി റേഞ്ച് ഓഫീസര്‍ സദാനന്ദന് ഇ.എസ്. ഉദ്ഘാടനം ചെയ്യും. ഈശ്വരമംഗലം ക്ഷേത്രം പ്രസിഡന്റ് കെ.ഡി. ഷാജി അദ്ധ്യക്ഷനാകും. കെ.ആര്. ദേവദാസ് മുഖ്യപ്രഭാഷണം നടത്തും.