Breaking News

പഞ്ചാരിമേളം അരങ്ങേറ്റം അനുഭൂതിയായി

KDA Panchari Arangettam1കൊടകര : മേളകലയുടെ രാജരസം തുളുമ്പുന്ന പഞ്ചാരിയില്‍ പതികാലം തൊട്ട് അഞ്ചുകാലങ്ങളും കൊട്ടി നെല്ലായി മുല്ലയ്ക്കല്‍ ഘണ്ഡാകര്‍ണന്‍ ഭഗവതിക്ഷേത്രത്തിലെ വാദ്യകലാസംഘം അരങ്ങേറ്റം നടത്തി. കഴിഞ്ഞ 1 വര്‍ഷമായി  പരിശീലനം നടത്തുന്ന ഇവര്‍ ക്ഷേത്രസന്നിധിയിലാണ് അരങ്ങേറ്റം നടത്തിയത്. കൊടകര ഉണ്ണിയുടെ ശിക്ഷണത്തിലായിരുന്നു പഞ്ചാരി അഭ്യസിച്ചത്.

ചാലക്കുടി എന്‍.എസ്.എസ് സ്‌കൂളിലെ  അഞ്ചാംക്ലാസുകാരന്‍ അപ്പുവും (ഇന്ദ്രജിത്ത്), സാമൂഹ്യപ്രവര്‍ത്തകനും എന്‍.എസ്.ഡി.സി.കോര്‍ഡിനേറ്ററുമായ 52 കാരന്‍ രാജന്‍ നെല്ലായിയും  കൂടാതെ ശ്രീജിത്ത് ജയരാജ്, എം.എ.അനന്തകൃഷ്ണന്‍,പി.എം.പ്രണവ്, എന്‍.അനന്തകൃഷ്ണന്‍, വി.എസ്.അഭിനവ്, അശ്വിന്‍സന്തോഷ്, സി.എല്‍.ജിദുലാല്‍,  വി.എസ്.സാരംഗ്, അഖില്‍ഭാസി, പി.എ.വസുദേവ്, ടി.ടി.അനുശ്രീയന്‍, വി.ഷില്‍ജിത്ത്, വി.എസ്.വൈഷ്ണവ്, അതുല്‍ബാബു, വിഷ്ണുഗണേശന്‍, ടി.ആകാശ് ഗിരിജന്‍ എന്നിവരുമാണ് അരങ്ങേറാനുള്ള സംഘത്തിലുള്ളത്.

ഒരു വര്‍ഷക്കാലത്തെ സാധകവും പരിശീലനവുമാണ് ഇവരെ അരങ്ങേറ്റത്തിനൊരുക്കിയത്. കരിങ്കല്ലില്‍ പുളിമുട്ടി ഉപയോഗിച്ചായിരുന്നു പരിശീലനം. കുറുംകുഴലില്‍ കൊടകര ശിവരാമന്‍ നായരും കൊമ്പില്‍ മച്ചാട് പത്മകുമാറും വലംതലയില്‍ കൊടകര സജിയും ഇലത്താളത്തില്‍ പറമ്പില്‍ നാരായണനും നേതൃത്വം കൊടുത്ത അരങ്ങേറ്റം കാണികള്‍ക്ക് അനുഭൂതിയായി. അരങ്ങേറ്റം കുറിച്ച 18 നവാഗതരേയും പെരുവനം സതീശന്‍ മാരാര്‍ ഉപഹാരം നല്‍കി അനുമോദിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!