Breaking News

സാമൂഹ്യവിരുദ്ധര്‍ ടെറസ്സില്‍ തീവെച്ചു നശിപ്പിച്ചു

veedu nashippichuകൊടകര : വല്ലപ്പാടി ചെങ്ങിനിയാടന്‍ ഷാജുവിന്റെ ടെറസ്സില്‍ തിങ്കളാഴ്ച വൈകീട്ട് 4.30 ഓടെ സാമൂഹ്യ വിരുദ്ധര്‍ തീയിടുകയും ഗൃഹോപകരണങ്ങള്‍ തല്ലിതകര്‍ക്കുകയും ചെയ്തു. കുട്ടികളുടെ യൂണിഫോമുകള്‍ ഉള്‍പ്പെടെ വസ്ത്രങ്ങളും, വാട്ടര്‍ടാങ്ക്, കസേര, പായകള്‍, ഫാന്‍ തുടങ്ങിയവ കത്തി നശിച്ചു.

ഇസ്തിരിപ്പെട്ടി തല്ലിതകര്‍ക്കുകയും തീ കെടുത്താതിരിക്കാനായി ടെറസിന് മുകളില്‍ ഡ്രമ്മില്‍ ഉണ്ടായിരുന്ന വെള്ളം ഒഴുക്കി കളയുകയും ചെയ്തു. സഭവം നടക്കുന്ന സമയത്ത് വീട്ടുകാര്‍ അവിടെയില്ലായിരുന്നു. വാര്‍ക്കപ്പണി ചെയ്തു ജീവിക്കുന്ന ഷാജു ജോലിക്ക് പോയിരിക്കുകയായിരുന്നു.

ഭാര്യയും അമ്മയും ബന്ധുവിന്റെ ആവശ്യത്തിനായി പോയിരിക്കുയുമായിരുന്നു. 10ാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകന്‍ 4.45 ഓടെ വീട്ടിലെത്തിയപ്പോഴാണ് ടറസില്‍ തീ കാണുന്നതും സമീപവാസികളുടെ സഹായത്തോടെ തീ കെടുത്തിയതും. 25000/ രൂപയോളം നഷ്ടം സംഭവിച്ചിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!