Breaking News

പഞ്ചായത്ത് സെക്രട്ടറിയുടെ ഇമെയിൽ ദുരുപയോഗിച്ചതില്‍ പ്രതിഷേധിച്ചു

കോടാലി:തെരുവ് വിളക്കുകള്‍ കത്തിക്കുന്നതുമായി ബന്ധപ്പെട്ട് മറ്റത്തൂര്‍ പഞ്ചായത്തില്‍ യു.ഡി.എഫ്. ചൊവ്വാഴ്ച സമരം നടത്തിയ വാര്‍ത്ത പഞ്ചായത്ത് സെക്രട്ടറിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ മാധ്യമങ്ങള്‍ക്ക് അയച്ചതില്‍ സി.പി.ഐ.(എം) മറ്റത്തൂര്‍-വെള്ളിക്കുളങ്ങര ലോക്കല്‍ ലോക്കല്‍ കമ്മറ്റികള്‍ പ്രതിഷേധിച്ചു.

സെക്രട്ടറിയുടെ ഇമെയിലിൽ നുഴഞ്ഞുകയറുകയോ, ഇമെയിൽ ദുരുപയോഗപ്പെടുത്തലോ ആണ് നടന്നിട്ടുള്ളത്. സംഭവത്തില്‍ സെക്രട്ടറിക്ക് പങ്കില്ലെന്നും താനറിയാതെയാണ് സൈറ്റിലൂടെ വാര്‍ത്ത നല്‍കിയിട്ടുള്ളതെന്നും പഞ്ചായത്ത് സെക്രട്ടറി വിശദീകരണം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിശദമായ അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ.(എം) ആവശ്യപ്പെട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!