കൊടകര : സെന്റ് ഡോണ്‍ ബോസ്കോ ഗേള്‍സ് ഹൈസ്കൂളിലെ പി.ടി.എ. വാര്ഷീകാഘോഷത്തിന്റെയും അവാര്‍ഡ് ദാനചടങ്ങിന്റെയും ഉദ്ഘാടനകര്‍മ്മം ചാലക്കുടി എം.എല്‍.എ. ബി.ഡി. ദേവസ്സി നിര്‍വ്വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ഡേവീസ് കണ്ണംമ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ് സമ്മാനദാനം നിര്‍വ്വഹിച്ചു.
വാര്‍ഡ് മെമ്പര്‍ വിനയന് തോട്ടാപ്പിള്ളി, ലത ശശികുമാര്‍, ഹെഡ്മിസ്ട്രസ്സ് സി. സ്റ്റെല്ല ഗ്രെയ്സ്, സി. സ്റ്റെഫി ജീസ്, സി. ജ്യോതി, കെ.കെ. ഗോപി, കുമാരി ഷൈമ ഷാജു എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ഡേവീസ് കണ്ണംമ്പിള്ളി (പ്രസിഡന്റ്), ഡേവീസ് മംഗലന്‍ (വൈസ് പ്രസിഡന്റ്), ഷീജോ വി.എ. (ഓഡിറ്റര്‍), എം.പി.ടി.എ. പ്രസിഡന്റ് സുമ കൃഷ്ണന്‍കുട്ടി എന്നിവരെ തെരഞ്ഞെടുത്തു.