Breaking News

മറ്റത്തൂര്‍ പഞ്ചായത്തില്‍ പുതിയ ലഹരിവില്‍പ്പന കേന്ദ്രങ്ങള്‍ അനുവധിക്കരുത് :ഫാസ് പാഡി

കോടാലി: മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളില്‍ യുവജനങ്ങള്‍ക്കിടയില്‍ വ്യാപകമായി ലഹരി ഉപയോഗം കൂടിവരുന്നതിനാല്‍ നിലവിലുള്ള ബിവറേജ് ഷോപ്പും ബാറും നിര്‍ത്തലാക്കണമെന്നും പുതിയ ലൈസന്‍സുകള്‍ നല്‍കരുതെന്നും ഫാസ് പാഡി വാര്‍ഷിക പൊതുയോഗം പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു.

പ്രസിഡണ്ട് ബീന നന്ദകുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി പി.എം.ജോണി വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ സി.കെ.പ്രഭാകരന്‍ വരവ് ചിലവു കണക്കുകളും അവതരിപ്പിച്ചു. ഉമ്മുക്കുല്‍സു അസീസ്, മേരി മാത്വൂ, വി.കെ.കാസിം,ശിവന്‍ തണ്ടാശ്ശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി വി.കെ.കാസിം (പ്രസിഡണ്ട്), ഓ.പി.ജോണി, സി.കെ.പ്രഭാകരന്‍(വൈസ് പ്രസിഡണ്ടുമാര്‍) ശശി മേനോന്‍ (ജനറല്‍ സെക്രട്ടറി) കെ.കെ.ഉണ്ണികൃഷ്ണന്‍,റഷീദ് ഏറത്ത്(സെക്രട്ടറിമാര്‍) സുരേഷ് അരിക്കാട്ട് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

 

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!