കൊടകര : സെന്റ് ഡോണ്‍ ബോസ്കോ ജി.എച്ച്.എസ്. ല്‍ പ്ലസ് ടു അനുവദിക്കാത്ത ഗവണ്മെന്റ് നടപടി പി.ടി.എ. യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഏകദേശം 700 – റോളം വിദ്യാര്‍ത്ഥികള്‍ എസ്. എസ്. എല്‍. സി. പരീക്ഷ ഓരോ വര്‍ഷവും പാസ്സാകുന്ന കൊടകര പഞ്ചായത്തില്‍ ആകെ ഒരു പ്ലസ് ടു സ്കൂളാണ് ഉള്ളതെന്നും ഇത് വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനത്തിന് വളരെയധികം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുവെന്നും യോഗം വിലയിരുത്തി.
തുടര്‍പഠനത്തിന് ആവശ്യമായ സാഹചര്യങ്ങള്‍ പഞ്ചായത്തിലില്ലെന്ന രക്ഷാകര്‍ത്താക്കളുടെ ആശങ്ക യോഗം ചര്‍ച്ച ചെയ്തു. പ്ലസ് ടു അനുവദിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനും യോഗത്തില്‍ തീരുമാനമായി.