Breaking News

അച്ചാര്‍ കമ്പനിക്കെതിരെ നാട്ടുകാര്‍ രംഗത്ത്

കൊടകര:ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡായ മരത്തോംപിള്ളിയില്‍ കഴിഞ്ഞ 16 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന അച്ചാര്‍ കമ്പനിക്കെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്.പ്രദേശത്തെ പതിനഞ്ചോളം വീട്ടുകാര്‍  മേഘ  എന്ന പേരിലുള്ള ഈ അച്ചാര്‍കമ്പനി മൂലം ദുരിതം അനുഭവിക്കുന്നതായും വീടുകളിലേയും പഞ്ചായത്ത്കിണറിലേയും  വെള്ളത്തില്‍ ഉപ്പ് രസവും ആസിഡിന്റെ രുചിയുമാണെന്നും വെള്ളം തിളപ്പിക്കുമ്പോള്‍ മഞ്ഞ പത വരുന്നതായും നാട്ടുകാര്‍ ആരോപിച്ചു.

ഇതിനെതിരെ ആരോഗ്യവകുപ്പുമന്ത്രി, ഗ്രാമപഞ്ചായത്ത്, ഡി.എം.ഒ, ജില്ലാകളക്ടര്‍,  കൊടകര സി.ഐ എന്നിവര്‍ക്ക് പരാതിനല്‍കിയിട്ടുണ്ടെന്ന് സ്ഥലവാസികളായ കെ.സുരേഷ്, പി.വി.ചന്ദ്രന്‍, ബിജു.എന്‍കെ, വില്‍സണ്‍.കെ.ഒ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!