Breaking News

മേളകലാസംഗീതസമിതി വാര്‍ഷികവും സുവര്‍ണമുദ്രസമര്‍പ്പണവും

melakalasamithiകൊടകര: ക്ഷേത്രവാദ്യകലാകാരന്‍മാരുടെ കൂട്ടായ്മയായ കൊടകര മേളകലാസംഗീതസമിതിയുടെനാലാംവാര്‍ഷികവും സുവര്‍ണമുദ്രസമര്‍പ്പണവും 2014 ഓഗസ്റ്റ് 17 ന്(ചിങ്ങം 1 ) ഞായറാഴ്ച വൈകീട്ട് 4 ന് കൊടകര പൂനിലാര്‍ക്കാവ് ദേവീക്ഷേത്രമൈതാനിയിലെ പ്രത്യേകവേദിയില്‍ നടക്കും.

മുതിര്‍ന്ന വാദ്യകലാകാരന്‍മാരായ ശ്രീനാരായണപുരം അപ്പുമാരാര്‍, കുമ്മത്ത് അപ്പുനായര്‍, ചെങ്ങമനാട് അപ്പുനായര്‍ എന്നിവരെ ക്ഷേത്രമൈതാനിയുടെ കിഴക്കു ഭാഗത്തുനിന്നും പഞ്ചവാദ്യത്തിന്റേയും താലത്തിന്റേയും അകമ്പടി യോടെ സ്വീകരിക്കും. തുടര്‍ന്നു നടക്കുന്ന സമ്മേളനം സി.എന്‍. ജയദേവന്‍ എം.പി ഉദ്ഘാടനം ചെയ്യും.

പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ അധ്യക്ഷത വഹിക്കും.ബി.ഡി.ദേവസി എം.എല്‍.എ മുതിര്‍ന്ന കലാകാരന്‍മാരെ ആദരിക്കും.ഇലത്താളവിദ്വാന്‍ പറമ്പില്‍രായണന്‍ നായര്‍, ചെണ്ടകലാകാരന്‍ കണ്ണമ്പത്തൂര്‍ വേണുഗോപാല്‍ എന്നിവര്‍ക്ക് സമിതിയുടെ സുവര്‍ണമുദ്ര കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം.പി.ഭാസ്‌കരന്‍ നായര്‍ സമ്മാനിക്കും.സിനിമാതാരവും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യര്‍ മുഖ്യാതിഥിയാകും.

പ്രോഗ്രാംഡയറിയുടെ പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോസിലി വര്‍ഗീസ് മേളപ്രമാണി കിഴക്കൂട്ട് അനിയന്‍മാരാര്‍ക്ക് നല്‍കി പ്രകാശനം ചെയ്യും. ചികിത്സാധനസഹായം  ജില്ലാപഞ്ചായത്തംഗം അജിതാരാധാകൃഷ്ണന്‍ കുറുംകുഴല്‍ കലാകാരന്‍ തലോര്‍ ഉണ്ണിക്കു നല്‍കും.സമ്മേളനാനന്തരം 101 കലാകാരന്‍മാര്‍ പങ്കെടുക്കുന്ന ചൊവ്വല്ലൂര്‍ മോഹനവാര്യര്‍ നയിക്കുന്ന ഗോപുരത്തിങ്കല്‍ പാണ്ടിമേളവും ഉണ്ടാകും.പത്രസമ്മേളനത്തില്‍ മേളകലാസംഗീതസമിതി ഭാരവാഹികളായ പി.എം.നാരായണന്‍, കൊടകര ഉണ്ണി, പി.ഡി.അനീഷ്, വി.ആര്‍.റിനിത്ത് എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!