Breaking News

വ്യാപാരികള്‍ ഇലക്ട്രിസിറ്റി ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി.

വ്യാപാരി വ്യവസായി ധര്‍ണ്ണ പൌലോസ് കളമ്പാടന്‍ ഉല്‍ഘാടനം ചെയ്യുന്നു.
വ്യാപാരി വ്യവസായി ധര്‍ണ്ണ പൌലോസ് കളമ്പാടന്‍ ഉല്‍ഘാടനം ചെയ്യുന്നു.

കോടാലി. വെള്ളിക്കുളങ്ങര ഇലക്ട്രിക്കല്‍ സെക്ക്ഷന് കീഴിലുള്ള കോടാലി അങ്ങാടിയില്‍ വൈദ്യുതി വിതരണത്തില്‍ നിരുത്തരവാദവും അലംഭാവവും കാണിക്കുന്നതായി ആരോപിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി കോടാലി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വെള്ളിക്കുളങ്ങര വൈദ്യുതി ഓഫീസിനു മുന്‍പില്‍ ധര്‍ണ്ണ നടത്തി.

ദിവസേന മണിക്കൂറുകളോളം വൈദ്യുതി ഇല്ലാത്തതിനാല്‍ വ്യാപാരികള്‍ പ്രത്യേകിച്ച് ചെറുകിട വ്യവസായസംരംഭകരും വര്‍ക്ക്‌ഷോപ്പ് ഉടമകളും മൊബൈല്‍,ഇലക്ട്രോണിക്‌സ് റിപ്പയര്‍ സ്ഥാപനങ്ങള്‍,ഫ്‌ളവര്‍ മില്ലുകള്‍ തുടങ്ങിയവ നടത്തുന്നവരും സ്ഥാപനം തുറന്ന് വെച്ച് വെറുതെ ഇരിക്കേണ്ട അവസ്ഥയാണുള്ളത്.

വന്‍ വാടകയ്ക്ക് മുറിയെടുത്ത് സ്ഥാപനം നടത്തുന്നവര്‍ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണെന്ന് വ്യാപാരികള്‍ പറയുന്നു. വൈദ്യുതി വിതരണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ധര്‍ണ്ണ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സമിതി അംഗം പൌലോസ് കളമ്പാടന്‍ ഉല്‍ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് രഞ്ജിമോന്‍ അദ്ധ്യക്ഷത വഹിച്ചു. സി.ഡി.പോള്‍സന്‍,രാജന്‍ കുഞ്ഞുമോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.യൂണിറ്റ് സെക്രട്ടറി കെ.കൃഷ്ണന്‍കുട്ടി സ്വാഗതവും ട്രഷറര്‍ സുരേഷ് അരിക്കാട്ട് നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!