കൊടകര : പേരാമ്പ്ര അപ്പോളോ ടയേഴ്സ് മസ്ദൂര്‍ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ അപ്പോളൊ ടയേഴ്സില്‍ രക്ഷാബന്ധന് മഹോത്സവം ആഘോഷിച്ചു. എ.ടി.എം.എസ് (ബി.എം.എസ്.) ജനറല്‍ സെക്രട്ടറി ടി.സി. സേതുമാധവന് അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാനികേതന്‍ ജില്ല ജോയിന്റ് സെക്രട്ടറി ഒ.എസ്. സതീഷ് മുഖ്യപ്രഭാഷണം നടത്തി.
അപ്പോളൊ യൂണിറ്റ് ഹെഡ് ജോര്‍ജ്ജ് ഉമ്മന്‍, എച്ച്. ആര്. ഹെഡ് എ.എസ്. ഗിരീഷ്, പ്രൊഡക്ഷന്‍ ഹെഡ് സി.എസ്. നളിനന്, ഐ.എന്‍.ടി.യു.സി. ജനറല്‍ സെക്രട്ടറി കെ.എ. ജോയ്, പി.എസ്. സുരേഷ്, ടി. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.