Breaking News

മനക്കുളങ്ങര യുവജനസംഘം എയര്‍ഗണ്‍ ഷൂട്ടിങ്ങ് മത്സരം നടത്തുന്നു

SHOOTINGകൊടകര : മനക്കുളങ്ങര യുവജനസംഘം എയര്‍ഗണ്‍ ഷൂട്ടിങ്ങ് മത്സരം നടത്തും. കൊടകര മനക്കുളങ്ങര കെ.വി.യു.പി. സ്‌കൂള്‍ ഹാളില്‍ 15 ന് രാവിലെ 10 മുതല്‍ വൈകീട്ട് 3 വരെ മത്സരങ്ങള്‍ നടക്കും. കാവേലി ജ്വല്ലേഴ്‌സ് ട്രോഫിക്കുവേണ്ടി നടത്തുന്ന മത്സരത്തില്‍ സംഘം പ്രസിഡണ്ട് അദ്ധ്യക്ഷനാകും.

കൊടകര പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ. സുരേഷ് ഉദ്ഘാടനം ചെയ്യും. മത്സരത്തില്‍ പ്രമുഖ ഷൂട്ടേഴ്‌സ് പങ്കെടുക്കും. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഓഫീസുമായി ബന്ധപ്പെടുക. അഡ്മിഷന്‍ ഫീസ് 50 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് 9995323132, 9446822254 എന്നീ നമ്പറുകളില്‍ വിളിക്കുക.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!