Breaking News

മേളകലാ സംഗീത സമിതി വാര്‍ഷികവും സുവര്‍ണമുദ്രസമര്‍പ്പണവും നടത്തി.

മേളകലാ സംഗീത സമിതിയുടെ നാലാംവാര്‍ഷികവും സുവര്‍ണമുദ്രസമര്‍പ്പണം വി എസ് സുനില്‍ കുമാര്‍ എം.എല്‍.എ   ഉദ്ഘാടനം ചെയ്യുന്നു.
മേളകലാ സംഗീത സമിതിയുടെ നാലാംവാര്‍ഷികവും സുവര്‍ണമുദ്രസമര്‍പ്പണം വി എസ് സുനില്‍ കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

കൊടകര:  മേളകലാസംഗീതസമിതിയുടെനാലാംവാര്‍ഷികവും സുവര്‍ണമുദ്രസമര്‍പ്പണവും കൊടകര പൂനിലാര്‍ക്കാവ് ദേവീക്ഷേത്രമൈതാനിയിലെ പ്രത്യേകവേദിയില്‍ നടന്നു. മുതിര്‍ന്ന വാദ്യകലാകാരന്‍മാരായ ശ്രീനാരായണപുരം അപ്പുമാരാര്‍, കുമ്മത്ത് അപ്പുനായര്‍, ചെങ്ങമനാട് അപ്പുനായര്‍ എന്നിവരെ ക്ഷേത്രമൈതാനിയുടെ കിഴക്കു ഭാഗത്തുനിന്നും പഞ്ചവാദ്യത്തിന്റേയും താലത്തിന്റേയും അകമ്പടിയോടെ സ്വീകരിചു.

തുടര്‍ന്നു നടക്കുന്ന സമ്മേളനം വി എസ് സുനില കുമാര്‍ എം.എല്‍.എ   ഉദ്ഘാടനം ചെയ്തു . പെരുവനം കുട്ടന്‍മാരാര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ .വി എസ് സുനില കുമാര്‍ എം.എല്‍.എ    മുതിര്‍ന്ന കലാകാരന്‍മാരെ ആദരിച്ചു..ഇലത്താളവിദ്വാന്‍ പറമ്പില്‍രായണന്‍ നായര്‍, ചെണ്ടകലാകാരന്‍ കണ്ണമ്പത്തൂര്‍ വേണുഗോപാല്‍ എന്നിവര്‍ക്ക് സമിതിയുടെ സുവര്‍ണമുദ്ര കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം.പി.ഭാസ്‌കരന്‍ നായര്‍ സമ്മാനിച്ചു.

പ്രോഗ്രാംഡയറിയുടെ പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോസിലി വര്‍ഗീസ് മേളപ്രമാണി കിഴക്കൂട്ട് അനിയന്‍മാരാര്‍ക്ക് നല്‍കി. ചികിത്സാധനസഹായം  ജില്ലാപഞ്ചായത്തംഗം അജിതാരാധാകൃഷ്ണന്‍ കുറുംകുഴല്‍ കലാകാരന്‍ തലോര്‍ ഉണ്ണിക്കു നല്‍കി. സമ്മേളനാനന്തരം 101 കലാകാരന്‍മാര്‍ പങ്കെടുക്കുന്ന ചൊവ്വല്ലൂര്‍ മോഹനവാര്യര്‍ നയിക്കുന്ന ഗോപുരത്തിങ്കല്‍ പാണ്ടിമേളം പരിപാടിക്ക് മാറ്റുകൂട്ടി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!