Breaking News

ഷോര്‍ട്ട് ഫിലിം രണ്ടാമത്തെ നടനുള്ള അവാര്‍ഡ് വട്ടേക്കാട് സ്വദേശി വി.എസ്. ജയന്തന് ലഭിച്ചു

ഷോര്‍ട്ട് ഫിലിം അഭിനയത്തില്‍ മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡ് പ്രശസ്ത സംവിധായകന്‍ പി. പത്മരാജന്റെ ഭാര്യ രാധാമണിയില്‍ നിന്നും വി.എസ്. ജയന്തന്‍ ഏറ്റുവാങ്ങുന്നു.
ഷോര്‍ട്ട് ഫിലിം അഭിനയത്തില്‍ മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡ് പ്രശസ്ത സംവിധായകന്‍ പി. പത്മരാജന്റെ ഭാര്യ രാധാമണിയില്‍ നിന്നും വി.എസ്. ജയന്തന്‍ ഏറ്റുവാങ്ങുന്നു.

കൊടകര : ഷോര്‍ട്ട് ഫിലിം അഭിനയത്തില്‍ മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡ് കൊടകര വട്ടേക്കാട് സ്വദേശി വി.എസ്. ജയന്തന് ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന നിഴലാട്ടം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മത്സരിച്ച ശ്യാം ശങ്കര്‍ സംവിധാനം ചെയ്ത ഫേവര്‍ ഓഫ് സൈലന്‍സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ് ലഭിച്ചത്.

അവാര്‍ഡ് ദാനചടങ്ങ് പ്രശസ്ത സംവിധായകന്‍ പി. പത്മരാജന്റെ ഭാര്യ രാധാമണി ഉദ്ഘാടനം ചെയ്തു. നിഴലാട്ടം കോര്‍ഡിനേറ്റര്‍ രതീഷ് രോഹിണി അദ്ധ്യക്ഷത വഹിച്ചു. ഈ ചിത്രത്തിന് നിരവധി മേളകളില്‍ മത്സരിച്ച് മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച എഡിറ്റര്‍ എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!