Breaking News

നിശാഗന്ധി നീയെത്ര ധന്യ…

കോടാലി കടമ്പോട് കോപ്ലി ജോസഫിന്റെ വീട്ടുമുറ്റത്ത് തിങ്കളാഴ്ച രാത്രിയില്‍ നിശാഗന്ധി പൂവ് വിരിഞ്ഞതിന്റെ വിവിധ ദൃശ്യങ്ങള്‍. നിശാഗന്ധി ചെടിയില്‍ ഒരേയൊരു പൂവു മാത്രമാണ് വിരിഞ്ഞത്. അഞ്ച് ഇഞ്ചിലേറെ നീളമുള്ള ഇതളുകളാണ് ഈ പൂവിലുള്ളത്. ലോനപ്പന്‍ കടമ്പോട് പകര്‍ത്തിയ ചിത്രങ്ങള്‍.nisagandhi 1nisagandhi 2nisagandhi5nisagandhi 3nisagandhi6രാത്രിയില്‍ മാത്രം പുഷ്പിക്കുകയും സുഗന്ധം പരത്തുകയും ചെയ്യുന്ന ഒരു ചെടിയാണ് നിശാഗന്ധി. കള്ളിമുള്‍ചെടികളുള്‍പ്പെടുന്ന കാക്‌റ്റേസിയ കുടുംബത്തിലെ ഒരംഗമാണ് എപ്പിഫൈലം ഓക്‌സിപ്പെറ്റാലം എന്ന ശാസ്ത്ര നാമമുള്ള നിശാഗന്ധി.

കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വളരുന്ന ഈചെടി അനന്തശയനം എന്ന പേരിലാണ് മലബാര്‍ ഭാഗങ്ങളിലും മറ്റും അറിയപ്പെടുന്നത്. ഇഗ്ലീഷുകാര്‍ ഈചെടിയെ’ഡച്ച്മാന്‍സ് പൈപ്പ്’, ‘ക്യൂന്‍ ഓഫ് ദി നൈറ്റ്’ തുടങ്ങിയ പേരുകളാല്‍ വിശേഷിപ്പിക്കാറുണ്ട്.ബ്രഹ്മകമലം എന്നാണ് നിശാഗന്ധിയുടെ സംസ്‌കൃത നാമം(ഹിമാലയത്തില്‍ മാത്രം കാണുന്ന മറ്റൊരുചെടിയും ഇതേപേരില്‍ അറിയപ്പെടുന്നുണ്ട്).ഹൃദയഹാരിയായ നറുമണം പൊഴിക്കുന്ന ശുഭ്ര വര്‍ണ്ണത്തിലുള്ള പുഷ്പങ്ങള്‍ ഈ ചെടിയുടെ പ്രത്യേകതയാണ്.

ഇന്ത്യയില്‍ മിക്ക സ്ഥലത്തും നന്നായി വളരുന്ന ഈ ചെടി മെക്‌സിക്കോ, വെനിസുല, ബ്രസീല്‍ തുടങ്ങിയ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും തെക്ക് കിഴക്കനേഷ്യയിലും സുലഭമായി കാണപ്പെടുന്നു. കേരളത്തിലെ ഹൈന്ദവ ഭവനങ്ങളില്‍ മഹാവിഷ്ണുവിനോടുള്ള ഭക്തിയുടെ പ്രതീകമായി ഈ ചെടി വളര്‍ത്തപ്പെടുന്നുണ്ട്.

ഇലകള്‍ പ്രത്യക്ഷമായി കാണാത്ത ചെടിയാണ് നിശാഗന്ധി. പച്ചനിറത്തിലുള്ള കാണ്ഡം പരന്ന് കാണപ്പെടുന്നത് പ്രകാശസംശ്ലേഷണം നടക്കാന്‍ സഹായിക്കുന്നു. വര്‍ഷത്തില്‍ ഒരു പ്രത്യേക കാലത്ത് ചെടിയില്‍ പൂമൊട്ടുകള്‍ പ്രത്യക്ഷപ്പെടുന്നു. തൂങ്ങിക്കിടക്കുന്ന പൂമൊട്ടുകള്‍ വളര്‍ന്ന് വലുതായാല്‍ രാത്രി നേരത്താണ് വിടരുന്നത്. പൂര്‍ണ്ണമായി വിടരാന്‍ അര്‍ദ്ധരാത്രിയാവും. വെള്ളനിറമുള്ള പൂവ് വിടരുമ്പോള്‍ സുഗന്ധം ഉണ്ടാവും. വിത്ത് വളര്‍ന്ന് പുതിയ തലമുറ ഉണ്ടാവാറില്ല. വംശവര്‍ദ്ധനവ് ചെടിയുടെ കാണ്ഡം നിലത്ത് പതിച്ചിട്ട് ആയിരിക്കും.

കവികളുടെയും കലാകാരന്മാരുടെയും പ്രിയപ്പെട്ട പുഷ്പമാണിത്.മലയളത്തിന്റെ പ്രിയപ്പെട്ട കവി ശ്രീ ഒ.എന്‍.വി. കുറുപ്പ് ‘നിശാഗന്ധി നീയെത്ര ധന്യ’ എന്ന മനോഹരമായൊരു കാവ്യം രചിച്ചിട്ടുണ്ട്. ഈ കവിതയില്‍ അദ്ദേഹം നിശാഗന്ധിയെ പരിശുദ്ധിയുടെ പര്യായമായി വാഴ്ത്തുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!