Breaking News

മഹാത്മ അയ്യന്‍കാളിയുടെ ജന്മദിനം ആഘോഷിച്ചു

അഖില കേരള പുലയോദ്ധാരണ സഭ കൊടകര ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന മഹാത്മ അയ്യന്‍കാളിയുടെ 152-ാം ജന്മദിന സാംസ്‌കാരിക സമ്മേളനം കൊടകര എസ്.ഐ. കെ.കെ. ഷണ്‍മുഖന്‍ ഉദ്ഘാടനം ചെയ്യുന്നു.
അഖില കേരള പുലയോദ്ധാരണ സഭ കൊടകര ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന മഹാത്മ അയ്യന്‍കാളിയുടെ 152-ാം ജന്മദിന സാംസ്‌കാരിക സമ്മേളനം കൊടകര എസ്.ഐ. കെ.കെ. ഷണ്‍മുഖന്‍ ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : അഖില കേരള പുലയോദ്ധാരണ സഭ കൊടകര ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഹാത്മ അയ്യന്‍കാളിയുടെ 152-ാം ജന്മദിനം ആഘോഷിച്ചു. മറ്റത്തൂര്‍കുന്നില്‍ നിന്നും ആരംഭിച്ച സാംസ്‌കാരിക ഘോഷയാത്ര കാവനാട് സാംസ്‌കാരിക നിലയത്തില്‍ സമാപിച്ചു. എ.കെ.പി.യു.എസ്.

കൊടകര ഏരിയ പ്രസിഡന്റ് കെ.കെ. സുന്ദരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനം കൊടകര എസ്.ഐ. കെ.കെ. ഷണ്‍മുഖന്‍ ഉദ്ഘാടനം ചെയ്തു. ജ്ഞാനാനന്ദ ഗോസേവാ കേന്ദ്രത്തിലെ ഡോ. പി.കെ. രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി എ.വി. അശോകന്‍, ജില്ലാ സെക്രട്ടറി ഐ.കെ. ചന്ദ്രന്‍, ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കുമാര്‍, ശശി താഴേക്കാട് എന്നിവര്‍ സംസാരിച്ചു.

KDA Ayyankali Janmadina Aghosham Photo 1പട്ടികജാതിക്കാരുടെ ഉന്നമനത്തിനായി കാവനാട് പട്ടികജാതി കോളനിയില്‍ സ്ഥാപിച്ച പഞ്ചായത്ത് ഹാളിന് ”മഹാത്മ അയ്യന്‍കാളി മെമ്മോറിയല്‍ സാംസ്‌കാരിക നിലയം എന്ന് നാമകരണം ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിനോട് യോഗം അനുഭാവം പ്രകടിപ്പിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!