Breaking News

107 വയസ്സില്‍ ഗ്രാമമുത്തശ്ശിക്ക് അന്ത്യയാത്ര

mtgVC1Wകൊടകര: അഞ്ചു തലമുറകള്‍ക്ക് സാഷ്യം വഹിച്ച ഗ്രാമമുത്തശ്ശി നൂറ്റേഴാം വയസ്സില്‍ അന്തരിച്ചു. നൂലുവള്ളി പരേതനായ അച്ചുവിന്റെ ഭാര്യ മാധവി (107)  യാണ് കഴിഞ്ഞ രാത്രിയില്‍ മരണത്തിനു കീഴടങ്ങിയത്. മക്കളും മക്കളുടെ മക്കളും പേരക്കുട്ടികളുമായി 5 തലമുറകളുടെ തലതൊട്ടമ്മയായിരുന്നു ഓര്‍മ്മയായത്.

30തിലധികം പേരുള്ള കുടുംബ താവഴിയിലെ ഏറ്റവും ഇളയ കുട്ടിക്ക് ഒരു വയസ്സാണ് പ്രായം.ഭര്‍ത്താവ് അച്ചു നന്നേ ചെറുപ്പത്തില്‍ത്തന്നെ മരണപ്പെട്ടിരുന്നു.മറ്റത്തൂര്‍ പഞ്ചായത്തില്‍ അറിയപ്പെടുന്നതില്‍ ഏറ്റവും മുതിര്‍ന്ന വ്യക്തിയെന്ന നിലയില്‍ മാധവി മുത്തശ്ശിയെ പഞ്ചായത്ത് ആദരിച്ചിട്ടുണ്ട്. മക്കള്‍. പരേതനായ രാമന്‍,പാര്‍വ്വതി . മരുമക്കള്‍. തങ്കമണി, ഇണ്ണിരി.
സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!