Breaking News

പോങ്കോത്ര എ. എല്‍. പി. എസില്‍ ലോക ബധിരദിനം ആചരിച്ചു.

KDA ALPS Ponkothra  loka Badhira dhinamനെല്ലായി :  ലോകബധിരദിനാചരണത്തിന്റെ ഭാഗമായി എ.എല്‍.പി.എസ്. പോങ്കോത്രയിലെ കുട്ടികള്‍ ബധിരനും മൂകനുമായ പള്ളന്‍ സേവ്യറിനെ പൊന്നാടയണിയിച്ച് ആദരിച്ചു. കേള്‍വിയും സംസാരവുമില്ലായ്മ ആഘോഷമാക്കികൊണ്ട് ജീവിതവിജയം നേടിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ ജീവിത കഥ അദ്ദേഹം ആംഗ്യഭാഷയില്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ പത്‌നി സിനി സേവ്യര്‍ കുട്ടികള്‍ക്ക് പരിഭാഷ പറഞ്ഞു കൊടുത്തു.  പ്രധാനാധ്യാപിക കെ. ഭാനുമതി  സ്വാഗതവും സ്‌കൂള്‍ ലീഡര്‍ കെ. എ. ആദിത്യന്‍ നന്ദിയും പ്രകാശിപ്പിച്ചു. പി.ടി. എ. പ്രസിഡണ്ട് സന്ധ്യ അയ്യപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. അധ്യാപികമാരായ ടി. പി. ഷീജ, വി. ഇന്ദുജ, പ്രിയ ഗിരിജന്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!