Breaking News

ശ്രീ കൃഷ്ണ ആര്‍ട്സ് അക്കാദമിക്ക് തുടക്കമായി

academy 2മറ്റത്തൂര്‍ : ഗ്രാമപ്രദേശത്തെ കലാഭിരുചിയുള്ള മുഴുവന്‍ കുട്ടികള്‍ക്കും ശാസ്ത്രീയ കലാപഠനം ഉറപ്പ് വരുത്തുന്നതിന് വേണ്ടി മറ്റത്തൂര്‍ ശ്രീ കൃഷ്ണ ഹൈ സ്കൂളിനോടനുബന്ധിച്ച് ആരംഭിച്ച ശ്രീ കൃഷ്ണ ആര്‍ട്സ് അക്കാദമിക്ക് വിദ്യാരംഭ ദിനത്തില്‍ തുടക്കമായി. ദി ബെസ്റ്റ് ഇന്ത്യന്‍ ഡാന്‍സര്‍ അവാര്‍ഡ്‌ ജേതാവ് സുനില്‍ നെല്ലായി ആര്‍ട്സ് അക്കാദമി ഉദ്ഘാടനം ചെയ്തു.

പി ടി എ പ്രസിഡണ്ട്‌ എ .കെ .രാജന്‍ അധ്യക്ഷനായിരുന്നു . ഹെഡ്മിസ്ട്രസ്സ് എം . മഞ്ജുള , പ്രവീണ്‍ എം .കുമാര്‍ , രാജകുമാരി രാജന്‍ , സുഭാഷ് മൂന്നുമുറി, ഷാജി ഉള്ളാട്ടിപ്പറമ്പില്‍, രാജ്കുമാര്‍ രഘുനാഥ് എന്നിവര്‍ പ്രസംഗിച്ചു . അക്കാദമിയുടെ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി വിജയദശമി ദിനത്തില്‍  ഉണ്ണി കൊടകരയുടെ നേതൃത്ത്വത്തില്‍ ചെണ്ട പരിശീലനവും ആരംഭിച്ചു .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!