Breaking News

ഡോ. ഉണ്ണിക്കൃഷ്ണന്റെ ഫൊട്ടോഗ്രഫി പ്രദര്‍ശനം നടത്തി

photo talkമൂന്നുമുറി :   മറ്റത്തൂര്‍.ഇന്‍ സാംസ്കാരിക  വേദി , ബി .എ .എഫ് , ഫാസ് പാഡി എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ദൃശ്യ കലകള്‍ക്കുള്ള (ഫോട്ടോഗ്രാഫി)  ഫെല്ലോഷിപ്‌   ലഭിച്ച   ഡോ. ഉണ്ണികൃഷ്ണന്‍റെ  ഫോട്ടോഗ്രാഫുകളുടെ കഥ എന്ന ചിത്ര  പ്രദര്‍ശനവും സംവാദവും  അന്താരാഷ്ട്ര  നിലവാരം  പുലര്‍ത്തി .ഫോട്ടോഗ്രഫിയുടെ അനുഭവങ്ങള്‍  ഡോക്ടര്‍ ഉണ്ണികൃഷ്ണന്‍ സദസ്സിനോട്  പങ്കുവെച്ചു.  പ്രമുഖ ഫോട്ടോഗ്രാഫര്‍മാര്‍മാരും  കലാ   സാംസ്കാരിക  പ്രവര്‍ത്തകരും  സംവാദത്തില്‍ പങ്കെടുത്തു .ഫോട്ടോഗ്രഫിയുടെ അനുഭവങ്ങള്‍  ഡോക്ടര്‍ ഉണ്ണികൃഷ്ണന്‍ സദസ്സിനോട്  പങ്കുവെച്ചു.

മറ്റത്തൂര്‍ . ഇന്‍ സാംസ്കാരിക  വേദി  പ്രസിഡന്‍റ്  പ്രവീണ്‍ എം  കുമാര്‍ ,  ഫാസ് പ്രസിഡന്‍റ്  വി  കെ . കാസിം ,  ബി .എ .എഫ് പ്രതിനിധി  ശശി  നാരായണന്‍കുട്ടി ,  സുനില്‍ സപര്യ , പ്രദീപ്‌ ഇത്തുപാടം , സുഭാഷ്  മൂന്നുമുറി , രഞ്ജിമോന്‍ പി .ജി , കെ .വി . ഹരീന്ദ്രന്‍  , ഐ .ആര്‍ . രാജന്‍ , ശിവന്‍ തണ്ടാശ്ശേരി , പ്രശാന്ത്  പ്രസന്നന്‍ , രാജ് കുമാര്‍ രെഘുനാഥ് , ടി .ഡി .സഹജന്‍ എന്നിവര്‍ പ്രസംഗിച്ചു . മറ്റത്തൂര്‍ പ്രദേശത്തിന് തീര്‍ത്തും  വ്യത്യസ്തമായ ഒരു   അനുഭവം ആയിരുന്നു   ഡോ. ഉണ്ണികൃഷ്ണന്‍റെ  ഫോട്ടോഗ്രാഫുകളുടെ കഥ.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!