Breaking News

പേരാമ്പ്ര അപ്പോളോ ടയേഴ്‌സിന് എതിര്‍വശം ദേശീയപാതയില്‍ സര്‍വീസ് റോഡില്ല

perrambrajnകൊടകര : പേരാമ്പ്ര ദേശീയപാതയില്‍ അപ്പോളോ ടയേഴ്‌സിന് എതിര്‍വശത്തു സര്‍വീസ് റോഡ് പണി ആരംഭിച്ചിട്ടില്ല. തേശേരി റോഡിനു സമീപത്തുനിന്നു 200 മീറ്റര്‍ ദൂരം അപ്പോളോ കമ്പനി ജംക്ഷന്‍ വരെ സര്‍വീസ് റോഡിന് ഏറ്റെടുത്ത സ്ഥലം കാട് പിടിച്ചു കിടക്കുകയാണ്.

ഇതുമൂലം കമ്പനി ജംക്ഷനിലേക്കോ, ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്കോ പോകേണ്ടവര്‍ ദേശീയപാതയിലൂടെ ഇറങ്ങി നടക്കേണ്ട അവസ്ഥയാണ്. പലപ്പോഴും ഇരുചക്ര വാഹനങ്ങള്‍ എതിര്‍ദിശയിലേക്കു പോകുന്നത് അപകടഭീഷണി ഉയര്‍ത്തുന്നു. എത്രയും പെട്ടെന്നു സര്‍വീസ് റോഡ് പണി ആരംഭിക്കണമെന്നു കമ്പനി യൂണിയന്‍ ഭാരവാഹികളും നാട്ടുകാരും ആവശ്യപ്പെട്ടു.
റിപ്പോര്‍ട്ട് : മാതൃഭൂമി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!