കൊടകര : ചാലക്കുടി ഉപജില്ലാ സ്‌കൂള്‍കലോത്സവം നവംബര്‍ 15, 17, 18, 19 തിയതികളില്‍ മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂളില്‍ നടക്കും . കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശിവദാസന്‍ ഉദ്ഘാടനം ചെയ്തു . സ്‌കൂള്‍ മാനേജര്‍ സി .കെ ഗോപിനാഥ് അധ്യക്ഷനായിരുന്നു .
മൂന്നുമുറി പള്ളി വികാരി ഫാദര്‍ വര്‍ഗീസ് പാലത്തിങ്കല്‍ മുഖ്യപ്രഭാഷണം നടത്തി . പ്രധാനാധ്യാപിക എം .മഞ്ജുള, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വര്‍ഗീസ് , എ .ഇ .ഒ .വിനോദ് കുമാര്‍ എം .ആര്‍ , ജില്ലാപഞ്ചായത്തംഗം ജയ്‌മോന്‍ താക്കൊല്‍ക്കാരന്‍ , മേരി മാത്യു , ടി .എം . ചന്ദ്രന്‍ , എ .കെ .രാജന്‍ , സാജു ജോര്‍ജ്ജ് , പ്രവീണ്‍ എം .കുമാര്‍ , പി .എസ്. സുരേന്ദ്രന്‍ , ജിഷു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു .