കൊടകര : ഒരുമ അയല്‍ക്കൂട്ടം രക്ഷാധികാരിയായി അഞ്ചുവര്‍ഷം പൂര്‍ത്തീകരിച്ച ഇ. ചന്ദ്രശേഖരന്റെ പേരില്‍ തപാല്‍ വകുപ്പ് ഇറക്കിയ സ്റ്റാമ്പ് കെ.വി. നൈജോ വി.എം. ആന്റുവിന് നല്‍കി പ്രകാശനം ചെയ്തു. സ്റ്റാമ്പ് പ്രിന്റിങ്ങിനുവേണ്ട ചിലവുകള്‍ ഒരുമ അയല്‍ക്കൂട്ട മെമ്പര്‍മാര്‍ വീതിച്ചെടുത്തു.
കുഴിക്കാണി പ്രദേശം കൊടകര പഞ്ചായത്തില്‍ ലയിപ്പിക്കുന്നതിനായുള്ള സമരമുഖത്ത് പഞ്ചായത്ത് ഓഫീസ് വരാന്തയിലാണ് തപാല്‍ സ്റ്റാമ്പ് പ്രകാശനം നടന്നത്.
സംഘശക്തി നല്ലതിനും ചീത്തയ്ക്കും ഉപയോഗിക്കാമെന്ന് മുത്തച്ഛന്‍ പറഞ്ഞു. ന്യായമായ കാര്യങ്ങള്‍ പോലും ലഭ്യമാകുവാന്‍ പോരാട്ടം ആവശ്യപ്പെടുന്ന കാലഘട്ടമാണ് ഇന്ന്. വിദ്വേഷത്തിനുപകരം സ്‌നേഹം സമൂഹത്തിന്റെ പൊതുവികാരമാകണമെന്ന് മറുപടി പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ന്യായമായ സേവനങ്ങള്‍ നിയമപരമായ സമയത്തിനകം ജനങ്ങള്‍ക്കു നല്‍കുന്നതിന് ഗ്രാമപഞ്ചായത്തിനകത്തും പുറത്തും പോരാടേണ്ടത് ആവശ്യമാണെന്ന് സി.പി.ഐ.എം. പാര്‍ലിമെന്റ് പാര്‍ട്ടി നേതാവ് ടെസ്സി ഫ്രാന്‍സീസ് അഭിപ്രായപ്പെട്ടു.