Breaking News

പഠനോപകരണങ്ങളും സൈക്കിള്‍ വിതരണവും നടത്തി

കൊടകര ആനന്ദപുരം ശ്രീകൃഷ്ണ എച്ച്.എസ്.എസിലെ വിദ്യാഭ്യാസ സെമിനാര്‍ ഡോ. അമ്പിളി മെച്ചൂര്‍ ഉദ്ഘാടനം ചെയ്യുന്നു.
കൊടകര ആനന്ദപുരം ശ്രീകൃഷ്ണ എച്ച്.എസ്.എസിലെ വിദ്യാഭ്യാസ സെമിനാര്‍ ഡോ. അമ്പിളി മെച്ചൂര്‍ ഉദ്ഘാടനം ചെയ്യുന്നു.

നെല്ലായി : പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ വികേന്ദ്രീകൃതാസൂത്രണത്തിന്റെ ഭാഗമായി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും സൈക്കിള്‍ വിതരണവും നടത്തി. പട്ടികജാതി-പിന്നോക്ക ക്ഷേമ, വിനോദസഞ്ചാര വകുപ്പുമന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. പ്രസാദ് അദ്ധ്യക്ഷനായി. അസി. സെക്രട്ടറി പി. രമാദേവി പദ്ധതി വിശദീകരണം നടത്തി. സെക്രട്ടറി പി.വി. പത്മനാഭന്‍, റീന ഫ്രാന്‍സിസ്, വി.എ. ഷാജു, ഷാജു മോനാട്ട്, ടി.ആര്‍. ലാലു, നന്ദിനി രമേശന്‍, കെ. രാജേഷ്, ജാനകി ശബരീദാസന്‍, ഐ.സി. സുബ്രഹ്മണന്‍, രജത് നാരായണന്‍, എ.കെ. പ്രഭാകരന്‍, എന്‍.എം. പുഷ്പാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!